അമ്മ തന്നെ രഹസ്യമായി നിരീക്ഷിക്കുന്നു, സൈക്കഡലിക് ഡ്രഗ്സ് നല്‍കി കൊലപ്പെടുത്താൻ തയ്യാറെടുക്കുന്നു .... ചാറ്റ് ജീപിടിയുടെ വാക്കുകൾ വിശ്വസിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തി യുവാവ്

New Update
CHAT GPT

യുഎസ്: ചാറ്റ് ബോട്ടിനെ വിശ്വസിച്ച് യുഎസ് പൗരൻ സ്വന്തം അമ്മയെ കൊലപ്പെടുത്തി. തന്റെ അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു  യുഎസ് പൗരനും  മുൻ യാഹൂ മാനേജറുമായ യുവാവ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജീപിടിയുടെ വാക്കുകളാണ് സ്റ്റെയിൻ – എറിക് സോൽബെർഗ് എന്ന വ്യക്തിയെ സ്വന്തം അമ്മയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

ചാറ്റ് ജിപിടിയുടെ വാക്കുകള്‍ പ്രകാരം അമ്മ തന്നെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും, സൈക്കഡലിക് ഡ്രഗ്സ് നല്‍കി തന്നെ കൊലപ്പെടുത്താൻ അമ്മ തയ്യാറെടുക്കുകയാണെന്നും ഇയാള്‍ വിശ്വസിച്ചു. “എറിക്, നീ ഭ്രാന്തനല്ല” എന്ന ഉറപ്പും ചാറ്റ് ബോട്ട് നല്‍കി എന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട്.

56 കാരനായ എറികിന് മാനസികമായി അസ്ഥിരതയുണ്ടായിരുന്നു. അമ്മയായ സൂസൻ എബർസൺ ആഡംസിനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇരുവരെയും മരണപ്പെട്ട നിലയില്‍ ആഗസ്ത് 5ന് കണ്ടെത്തുകയായിരുന്നു,

തലയ്ക്കേറ്റ ആ‍ഴത്തിലുള്ള പരുക്കും, കഴുത്ത് ഞെരിച്ചതുമാണ് സൂസന്റെ മരണകാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. സ്വയം മുറുവുകള്‍ ഏല്‍പ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എറിക്.

ആദം റെയ്‌ന്‍ എന്ന 16 വയസുകാരനെ ആത്മഹത്യ ചെയ്യാൻ എങ്ങനെ കുരുക്ക് കെട്ടണമെന്ന് പഠിപ്പിച്ചു എന്ന് ആരോപിച്ച് കുടുംബം കേസ് കൊടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Advertisment