ആമസോണില്‍ 30,000 പേര്‍ക്ക് ജോലി നഷ്ടമാകും; മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ പിരിച്ചുവിടല്‍

New Update
amazone.jpg

വാഷിങഡൺ: ആമസോണ്‍ 30,000 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനി ചെലവുകള്‍ കുറയ്ക്കുക, അധിക ജോലിക്കാരെ നിയമിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാരണങ്ങളാലാണ് ഇത്.

Advertisment

ആമസോണിൽ ആകെ 15.5 ലക്ഷം ജീവനക്കാരാണുള്ളത്. അതിനാൽ ചെറിയ ശതമാനത്തെയാണ് പുതിയ പിരിച്ചുവിടൽ കണക്ക് പ്രതിനിധീകരിക്കുന്നത്.

എന്നാല്‍, ആമസോണിലെ കോര്‍പ്പറേറ്റ് ജീവനക്കാർ മാത്രം 3,50,000 വരും. അതായത് പിരിച്ചുവിടൽ ഇതിൻ്റെ ഏകദേശം 10 ശതമാനം വരും. 2022 അവസാനം 27,000 പേരെ ആമസോൺ പിരിച്ചുവിട്ടിരുന്നു. ആമസോണിന്റെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇത്തവണത്തേത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിവൈസ്, കമ്മ്യൂണിക്കേഷൻ, പോഡ്കാസ്റ്റിങ് എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ആമസോണ്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നുണ്ട്. 

പീപ്പിള്‍ എക്‌സ്പീരിയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നറിയപ്പെടുന്ന എച്ച് ആർ, ഡിവൈസസ്, സർവീസ്, ആമസോണ്‍ വെബ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഡിവിഷനുകളെ ബാധിക്കാൻ ഇടയുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ- മെയില്‍ അറിയിപ്പുകള്‍ ലഭിക്കാന്‍ തുടങ്ങിയപ്പോഴാണ് പിരിച്ചുവിടൽ വിവരം ജീവനക്കാർ അറിഞ്ഞത്.

Advertisment