New Update
/sathyam/media/media_files/zPSWMf2tWaYF6v2FWMxq.jpg)
വാഷിങ്ഡൺ: അമേരിക്കയിലെ അലബാമ സർവകലാശാലയ്ക്കു സമീപം വെടിവെയ്പ്പ്. നാലു പേർ അക്രമത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
Advertisment
ശനിയാഴ്ച രാത്രി 11 മണിയോടെ അലബാമയിലെ ബിര്‍മിന്‍ഗത്തിലെ തെക്കന്‍ പ്രദേശത്തുള്ള അഞ്ചിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായിട്ടുള്ളത്. ജനവാസ മേഖലയായ ഈ പ്രദേശത്ത് ഒട്ടേറെ റസ്റ്റോറൻ്റുകളും ബാറുകളും ഉള്ളതായാണ് വിവരം.
സംഭവത്തെ തുടർന്ന് ബിര്‍മിന്‍ഗം പൊലീസും അഗ്നിശമനാ സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെടിവെപ്പില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വെടിവെയ്പ്പിനെ തുടർന്ന് മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.