/sathyam/media/media_files/2024/12/20/pkQY1nixhQ4HbDmDPQwA.webp)
ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് അരക്കോടി ഡോളർ.
ഇസ്രയേലിൽ നിന്ന് 1913ൽ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതൽ 800വരെ പഴക്കം അനുമാനിക്കുന്നു.
ബൈബിളിലെ കല്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്.
റെയിൽപാത നിർമിക്കാൻ ഖനനം നടക്കുന്നതിനിടെയാണു ഫലകം കണ്ടെത്തുന്നത്.
ഇസ്രയേലിലുള്ള ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. പ്രാചീന ഹീബ്രു ഭാഷയിലാണ് കല്പനകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിൽ ബ്രൂക്ലിനിലെ ലിവിംഗ് തോറ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഫലകം പിന്നീട് സ്വകാര്യവ്യക്തി വാങ്ങുകയായിരുന്നു.
20 ലക്ഷം ഡോളറാണു വില പ്രതീക്ഷിച്ചിരുന്നതെന്നു ലേലം നടത്തിയ സത്ബീസ് കന്പനി പറഞ്ഞു.
42 ലക്ഷം ലേലത്തുകയും ഫീസും മറ്റ് ചാർജുകളും അടക്കം 50 ലക്ഷം ഡോളറിനു വിറ്റു പോകുകയായിരുന്നു.