ഭർത്താവ് വീട് വൃത്തിയാക്കിയില്ല, യു എസിൽ ഇന്ത്യൻ വംശജയായ സ്ത്രീ പങ്കാളിയെ കത്തികൊണ്ട് ആക്രമിച്ചു

New Update
Wife-attack-Husband

നോർത്ത് കരോലിന: വീട് വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് ഭർത്താവിനെ ഭാര്യ കത്തി കൊണ്ട് ആക്രമിച്ചു. യു എസിലാണ് സംഭവം, ഇന്ത്യൻ വംശജയും എലിമെന്ററി സ്കൂളിലെ അധ്യാപികയായി ജോലി ചെയ്യുന്ന ചന്ദ്രപ്രഭ സിംഗ് എന്ന യുവതിയാണ് ഭർത്താവിനെ കത്തി കൊണ്ട് ആക്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

നോർത്ത് കരോലിനയിലാണ് സംഭവം ഉണ്ടായത്. വീട് വൃത്തിയാക്കാത്തിനെ തുടർന്ന് തർക്കം ഉണ്ടായപ്പോൾ ‘മനഃപ്പൂർവ്വം കത്തി ഉപയോഗിച്ച് തന്നെ ആക്രമിച്ചു’ എന്നാണ് ഇവരുടെ ഭർത്താവ് പൊലീസിൽ മൊ‍ഴി നൽകിയിരിക്കുന്നത്.

എന്നാൽ ഇതിന് വിപരീതമായാണ് ചന്ദ്രപ്രഭ സിംഗിന്റെ മൊ‍ഴി. പ്രഭാതഭക്ഷണം തയ്യാറാക്കുന്ന സമയത്ത് സഹായം വേണമോ എന്ന് ചോദിച്ച് തന്റെ അടുക്കലേക്ക് വരുകായായിരുന്നുവെന്നും. ആ സമയം വീട് വൃത്തിഹീനമായി കിടക്കുന്നതിൽ അസ്വസ്ഥയായിരുന്ന താൻ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ദേഹത്ത് മുറിവേൽക്കുകയായിരുന്നു എന്നാണ് പ്രതി നൽകിയിരിക്കുന്ന മൊ‍ഴി.

ഒക്ടോബർ 12-ാം തീയതി രാവിലെയായിരുന്നു സംഭവം. ഇലക്ട്രോണിക് മോണിറ്ററിംഗ് ഉപകരണം ധരിക്കണം, ഭർത്താവിന്റെ സമീപത്തേക്ക് പോകാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെ ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ്. കേസിന്റെ വിധി വരുന്നത് വരെ ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.

Advertisment