/sathyam/media/media_files/wqFr5D4N90mpQcXzNoov.jpeg)
വാ​​​​ഷിം​​​​ഗ്ട​​​​ൺ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​നേ​​​​ക്കാ​​​​ൾ വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത നി​​​​ല​​​​വി​​​​ലെ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യു​​​​മാ​​​​യ ക​​​​മ​​​​ല ഹാ​​​​രി​​​​സി​​​​നെ​​​​ന്ന് സി​​​​എ​​​​ൻ​​​​എ​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ സ​​​​ർ​​​​വേ.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​വാ​​​​ൻ ബൈ​​​​ഡ​​​​നേ​​​​ക്കാ​​​​ൾ ന​​​​ല്ല​​​​ത് ക​​​​മ​​​​ല ഹാ​​​​രി​​​​സാ​​​​ണെ​​​​ന്നാ​​​​ണു സ​​​​ർ​​​​വേ ഫ​​​​ല​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്. പ്ര​​​​സി​​​​ഡ​​​​ന്‍റ് ബൈ​​​​ഡ​​​​ൻ (81) അ​​​​റ്റ്​​​​ലാ​​​​ന്‍റ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ സം​​​​വാ​​​​ദ​​​​ത്തി​​​​ൽ എ​​​​തി​​​​ർ​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​പി​​​​നു (78) മു​​​​ന്നി​​​​ൽ പ​​​​ത​​​​റി​​​​യ​​​​തോ​​​​ടെ ജ​​​​ന​​​​പ്രീ​​​​തി കു​​​​ത്ത​​​​നെ ​​ഇ​​​​ടി​​​​ഞ്ഞ​​​​താ​​​​യാ​​​​ണു ക​​​​ണ്ടെ​​​​ത്ത​​​​ൽ.
സി​​​​എ​​​​ൻ​​​​എ​​​​ൻ സ​​​​ർ​​​​വേ​​​​യി​​​​ൽ ട്രം​​​​പ് ആ​​​​റ് പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ബൈ​​ഡ​​​​നേ​​​​ക്കാ​​​​ൾ മു​​​​ന്നി​​​​ലാ​​​​ണ്. ട്രം​​​​പി​​​​നെ​​​​തി​​​​രേ ക​​​​മ​​​​ല ഹാ​​​​രി​​​​സ് മ​​​​ത്സ​​​​രി​​​​ച്ചാ​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പി​​​​ന്തു​​​​ണ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സ​​​​ർ​​​​വേ​​​​യി​​​​ലെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.
ട്രം​​​​പി​​​​നെ 47 ശ​​​​ത​​​​മാ​​​​നം പേ​​​​ർ പി​​​​ന്തു​​​​ണ​​​​ച്ച​​​​പ്പോ​​​​ൾ ക​​​​മ​​​​ല ഹാ​​​​രി​​​​സി​​​​ന് 45 ശ​​​​ത​​​​മാ​​​​നം പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ ല​​​​ഭി​​​​ച്ചു. സ്ത്രീ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ ക​​​​മ​​​​ല ഹാ​​​​രി​​​​സി​​​​നു​​​​ണ്ട്.
എ​​​​ന്നാ​​​​ൽ, സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി ബൈ​​​​ഡ​​​​ൻ എ​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് കി​​​​ട്ടു​​​​ന്ന സ്ത്രീ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പി​​​​ന്തു​​​​ണ 44 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ചു​​​​രു​​​​ങ്ങും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us