New Update
/sathyam/media/media_files/2026/01/01/mom-child-2026-01-01-23-17-56.jpg)
ബഹാമാസ്: യുഎസിലെ ബഹാമാസിൽ കാർണിവൽ ക്രൂയിസ് കപ്പലിനും തുറമുഖത്തിനുമിടയിൽ കടലിലേക്ക് വീണ നാല് വയസുകാരിയെ രക്ഷിക്കാൻ അമ്മ കടലിലേക്ക് ചാടി.
Advertisment
ക്രിസ്മസിന് മുമ്പ് ക്രൂയിസ് യാത്രക്കിടെ നടന്ന അപകടത്തിൽ കുട്ടി കാൽ വഴുതി വെള്ളത്തിലേക്ക് വീണതോടെ, ഒരു നിമിഷം പോലും വൈകാതെ അമ്മ പിന്നാലെ ചാടുകയായിരുന്നു.
യാത്രക്കാരുടെ ബഹളത്തെ തുടർന്ന് കപ്പൽ ജീവനക്കാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനിടെ അമ്മ കുട്ടിയെ മുങ്ങിയെടുത്ത നിലയിലായിരുന്നു.
ലൈഫ് റിങ്ങും ഗോവണിയും ഉപയോഗിച്ച് ഇരുവരെയും സുരക്ഷിതമായി കപ്പലിൽ എത്തിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us