ഇന്ത്യ, ചൈന, റഷ്യ, അമേരിക്ക, ജപ്പാൻ; മാ​​​റി​​​യ ലോ​​​ക​​​ക്ര​​​മ​​​ത്തി​​​ലെ പു​​​തി​​​യ ശ​​​ക്തി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സി-5 രൂപീകരിക്കാൻ ട്രംപ്. ആ​​​ദ്യ സി-5 ​​​ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ അ​​​ജ​​ൻ​​ഡ പ​​​ശ്ചി​​​മേ​​​ഷ്യാ സു​​​ര​​​ക്ഷ​​​യും ഇ​​​സ്ര​​​യേ​​​ൽ-​​​സൗ​​​ദി ബ​​​ന്ധം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​ക്ക​​​ലും

New Update
trump

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: മാ​​​റി​​​യ ലോ​​​ക​​​ക്ര​​​മ​​​ത്തി​​​ലെ പു​​​തി​​​യ ശ​​​ക്തി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കോ​​​ർ-5 (സി-5) ​​​എ​​​ന്നൊ​​​രു കൂ​​​ട്ടാ​​​യ്മ​​​യു​​​ണ്ടാ​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ ട്രം​​​പ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

Advertisment

ഇ​​​ന്ത്യ, അ​​​മേ​​​രി​​​ക്ക, റ​​​ഷ്യ, ചൈ​​​ന, ജ​​​പ്പാ​​​ൻ എ​​​ന്നീ അ​​​ഞ്ചു രാ​​​ജ്യ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും കൂ​​​ട്ടാ​​​യ്മ​​​യി​​​ലു​​​ണ്ടാ​​​വു​​​ക.

വ​​​ൻ​​​ശ​​​ക്തി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി-7​​​ൽ അം​​​ഗ​​​ത്വ​​​മു​​​ള്ള ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, കാ​​​ന​​​ഡ, ജ​​​ർ​​​മ​​​നി, ഇ​​​റ്റ​​​ലി രാ​​​ജ്യ​​​ങ്ങ​​​ളും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും സി-5​​​ൽ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ജി-7, ​​​ജി-20 കൂ​​​ട്ടാ​​​യ്മ​​​ക​​​ളെ​​​പ്പോ​​​ലെ സി-5​​​ഉം പ​​​തി​​​വാ​​​യി യോ​​​ഗ​​​ങ്ങ​​​ൾ ചേ​​​രും. പ​​​ശ്ചി​​​മേ​​​ഷ്യാ സു​​​ര​​​ക്ഷ​​​യും ഇ​​​സ്ര​​​യേ​​​ൽ-​​​സൗ​​​ദി ബ​​​ന്ധം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​ക്ക​​​ലും ആ​​​യി​​​രി​​​ക്കും ആ​​​ദ്യ സി-5 ​​​ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ അ​​​ജ​​ൻ​​ഡ​​യെ​​​ന്നും പ​​​റ​​​യു​​​ന്നു.

Advertisment