/sathyam/media/media_files/2025/10/15/2704196-charlie-2025-10-15-23-08-47.webp)
വാ​ഷി​ങ്ട​ൺ: യൂ​ട്ട​വാ​ലി സ​ർ​വ​ക​ലാ​ശാ​ല ച​ട​ങ്ങി​നി​ടെ വെ​ടി​യേ​റ്റു മ​രി​ച്ച ചാ​ർ​ലി കി​ർ​ക്കി​​ന്റെ മ​ര​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ച്ച​തി​ന് ആ​റ് വി​ദേ​ശി​ക​ളു​ടെ വി​സ റ​ദ്ദാ​ക്കി യു.​എ​സ്.
അ​മേ​രി​ക്ക​ക്കാ​രു​ടെ മ​ര​ണം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ​റ​ഞ്ഞു.
ദ​ക്ഷി​ണാ​ഫ്രി​ക്ക, മെ​ക്സി​കോ, പ​ര​ഗ്വേ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ആ​റു​പേ​രു​ടെ വി​സ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. ചാ​ർ​ലി​യു​ടെ മ​ര​ണം ആ​ഘോ​ഷി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ക​ർ​ശ​ന ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
ആ​റു​പേ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത വി​മ​ർ​ശ​ന​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചാ​ണ് വി​സ റ​ദ്ദാ​ക്കി​യ വി​വ​രം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.