New Update
/sathyam/media/media_files/2024/11/06/IapDvyupS7Gcnzp8PqD9.jpg)
വാഷിങ്ഡൺ: തുടര്‍ച്ചയായിട്ടല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രണ്ടാമത്തേയാള്‍ എന്ന റെക്കോര്‍ഡ് ഡോണള്‍ഡ് ട്രംപിന്. 127 വർഷത്തിന് ശേഷമാണ് തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയായി ഡൊണാൾഡ് ട്രംപ് മാറിയത്.
Advertisment
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റ ട്രംപാണ് വൻ തിരിച്ചുവരവ് നടത്തിയത്. ട്രംപിന് മുമ്പ് ഇത്തരത്തിൽ പ്രസിഡൻ്റ് ആയത് ഡെമോക്രാറ്റ് ഗ്രോവർ ക്ലീവ്‌ലാൻഡായിരുന്നു. 1885 മുതൽ 1889 വരെയും 1893 മുതൽ 1897 വരെയും അദ്ദേഹം അമേരിക്കയുടെ 22ഉം 24-ാമത്തേയും പ്രസിഡൻറായിരുന്നു.