അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസിന് പുതിയ നേതൃത്വം; പ്രസിഡന്റായി ശ്രീകാന്ത് അക്കപള്ളിയെ തെരഞ്ഞെടുത്തു

New Update
sreekanth akkappalli

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ ഏറ്റവും സ്വാധീനമുള്ള സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA – NY, NJ, CT, NE) 2026-ലെ തങ്ങളുടെ നേതൃത്വ സംഘത്തെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ശ്രീകാന്ത് അക്കപള്ളിയെ തെരഞ്ഞെടുത്തു. ജനുവരി ഒന്നിന് ശ്രീകാന്ത് ചുമതല ഏറ്റെടുക്കും.

Advertisment

സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റായ സൗരിന്‍ പാരിഖ് ഈ വർഷാവസാനത്തോടെ പദവി ഒഴിയുന്നതോടെയാണ് പകരക്കാരനെ കണ്ടെത്തിയത്.

യുഎസിലും ഇന്ത്യയിലും റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ, മീഡിയ മേഖലകളിൽ സജീവമായ സംരംഭകനാണ് ശ്രീകാന്ത് അക്കപള്ളി. എഫ്.ഐ.എയുടെ ചരിത്രത്തിലെ തെലുങ്ക് വംശജനായ ആദ്യ പ്രസിഡന്റുമാണ് ഇദ്ദേഹം.

അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട്, ന്യൂഇംഗ്ലണ്ട് മേഖലകളിലായി ഇന്ത്യൻ വംശജരുടെ സാംസ്കാരിക-സാമൂഹിക ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന ഏറ്റവും പഴക്കം ചെന്ന സംഘടനകളിലൊന്നാണ് എഫ്.ഐ.എ.

യുഎസ് കോൺഗ്രസിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും ഔദ്യോഗിക അംഗീകാരം നേടിയിട്ടുള്ള സംഘടനയിലേക്ക് ശ്രീകാന്തിന്റെ വരവ് സമൂഹത്തിന് പുതിയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ.

Advertisment