/sathyam/media/media_files/2025/12/10/1000378945-2025-12-10-16-04-32.jpg)
ഫ്ലോറിഡ: ആകാശത്തിലൂടെ പറക്കുന്ന ചെറുവിമാനം പെട്ടന്ന് റോഡിലേക്ക് പറന്നിറങ്ങി. റോഡിലൂടെ പോകുകയായിരുന്ന കാറിനെ ഇടിച്ച് തെറിപ്പിച്ച് വിമാനം നിന്നു. അമേരിക്കയിലെ ഫ്ലോറിഡയിൽ മെറിറ്റ് ഐലൻഡിലെ ഇന്റർസ്റ്റേറ്റ് -95 ഹൈവേയിലാണ് നാടിനെ നടുക്കിയ സംഭവം.
വിമാനത്തിന്റെ സാങ്കേതിക തകാരാറ് കാരണം റോഡിലെ ഫ്രീ വേയിലേക്ക് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു.
ഫിക്സഡ്-വിംഗ് ബീച്ച്ക്രാഫ്റ്റ് 55 എന്ന ചെറു വിമാനമാണ് അപകടത്തിൽ പെട്ടത്. ലാൻഡിങ് നടത്തുന്നതിനിടെ റോഡിലൂടെ പോകുകയായിരുന്ന കാറിന് വിമാനം ഇടിക്കുകയും ചെയ്തു. കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലാൻഡിങിന് തൊട്ട് മുന്നെ എഞ്ചിൻ തകരാറ് റിപ്പോർട്ട് ചെയ്തിരുന്നു. അടിയന്തര ലാൻഡിങിന്‍റെ വിശദാംശങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു.
തകരാറിന് കാരണമായ പ്രശ്നങ്ങളെക്കുറിച്ചും എഞ്ചിൻ തകരാറിന്റെ വിശദാംശങ്ങളെക്കറിച്ചും അടിയന്തര ലാൻഡിങ് സാ​ഹചര്യങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണം പുരോ​ഗമിക്കുന്നുണ്ടെന്ന് ഏവിയേഷൻ അഡ്മിന്സ്ട്രേഷൻ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us