യുഎസില്‍ ഒരേ സമയം രണ്ടിടത്ത് ജോലി, ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

New Update
mehul

വാഷിങ്ഡൺ: യുഎസില്‍ ഒരേ സമയം രണ്ടിടത്ത് ജോലി ചെയ്ത ഇന്ത്യന്‍ വംശജന്‍ പിടിയില്‍. 39കാരനായ മെഹുല്‍ ഗോസ്വാമി ആണ് അറസ്റ്റിലായത്. 15 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കാനുള്ള വകുപ്പുകളാണ് മെഹുലിനെതിരെ ചുമത്തിയത്. 

Advertisment

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സര്‍വീസില്‍ വിദൂര ജീവനക്കാരനായി ജോലി ചെയ്ത മെഹുല്‍ ഇതേസമയം സ്വകാര്യ സെമികണ്ടക്ടര്‍ കമ്പനിയായ ഗ്ലോബല്‍ഫൗണ്ട്രീസില്‍ കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുകയായിരുന്നു.

ഇത്തരത്തില്‍ രണ്ടിടത്തും ജോലി ചെയ്ത് 50,000ഡോളറിലധികം വരുന്ന നികുതിദായകന്റെ പണം മോഷ്ടിച്ചു എന്നാണ് മെഹുലിനെതിരെയുള്ള കേസെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലൂസി ലാങ് വ്യക്തമാക്കുന്നത്.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ പൂര്‍ണ്ണ സമയം ജോലി ചെയ്യുന്നയാള്‍ സംസ്ഥാനത്തിന് വേണ്ടിയും ജോലി ചെയ്യുന്നു എന്നത് നികുതിദായകന്റെ പണമുള്‍പ്പെടെയുള്ള പൊതു സ്വത്തിന്റെ ദുരുപയോഗമാണെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കുന്നു. നിലവില്‍ മെഹുലിനെ വിട്ടയച്ചെങ്കിലും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment