/sathyam/media/media_files/2025/10/04/indianstudentshotdeadatuss-2025-10-04-18-41-13.webp)
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ(27) ആ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി രാ​ത്രി ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​നാ​യ തോ​ക്കു​ധാ​രി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല.
ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും ദ​ന്തി​സ്റ്റാ​യി ബി​രു​ദം നേ​ടി​യ ശേ​ഷം ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത് 2023ലാ​ണ്.
ആ​റ് മാ​സം മു​ൻ​പ് യു​എ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം, ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തു കൊ​ണ്ട് മു​ഴു​വ​ൻ സ​മ​യ ജോ​ലി​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ർ പോ​ൾ.
ച​ന്ദ്ര​ശേ​ഖ​ർ പോ​ളി​ന്‍റെ മൃ​ത​ദേ​ഹം അ​മേ​രി​ക്ക​യി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കു​ടും​ബം സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടി.