New Update
/sathyam/media/media_files/2025/05/02/emznbNHYCkXqdHOyGA9v.webp)
വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. വാൾട്സിന് പകരം മാർക്കോ റുബിയോ താൽകാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും.
Advertisment
അമേരിക്കയുടെ യുഎൻ അംബാസഡറായി വാൾട്സിന് പകരം ചുമതല നൽകിയിട്ടുണ്ട്. അമേരിക്കയുടെ പുതിയ യുഎൻ അംബാസഡര്‍ ആയി തെരഞ്ഞെടുത്തതോടെ ന്യൂയോർക്കിൽ അമേരിക്കയുടെ യുഎൻ മിഷന് മൈക്ക് വാൾട്സ് നേതൃത്വം നൽകും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയിൽനിന്ന് മൈക്ക് വാൾട്സിനെ നീക്കിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോംഗിനെയും പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.