/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്ത് നി​ര്‍​മി​ക്കു​ന്ന എ​ല്ലാ സി​നി​മ​ക​ള്‍​ക്കും നൂ​റ് ശ​ത​മാ​നം നി​കു​തി ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ "ട്രൂ​ത്ത് സോ​ഷ്യ​ലി'​ലൂ​ടെ​യാ​ണ്' ട്രം​പ് ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്.
വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍ അ​മേ​രി​ക്ക​യു​ടെ സി​നി​മാ വ്യ​വ​സാ​യ​ത്തെ മോ​ഷ്ടി​ച്ചു​വെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു. ഒ​രു കു​ഞ്ഞി​ന്‍റെ കൈ​യി​ല്‍ നി​ന്ന് മി​ഠാ​യി മോ​ഷ്ടി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ അ​മേ​രി​ക്ക​യു​ടെ സി​നി​മാ വ്യ​വ​സാ​യ​ത്തെ ത​ട്ടി​യെ​ടു​ത്ത​തെ​ന്നും ട്രം​പ് പറഞ്ഞു.
ദു​ര്‍​ബ​ല​നും ക​ഴി​വു​കെ​ട്ട​വ​നു​മാ​യ ഗ​വ​ര്‍​ണ​ര്‍ കാ​ര​ണം ഇ​ത് കാ​ലി​ഫോ​ര്‍​ണി​യ​യെ സാ​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും ട്രം​പ് പ​റ​യു​ന്നു. കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന​തും ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത​തു​മാ​യ ഈ ​പ്ര​ശ്​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി, അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്ത് നി​ര്‍​മി​ക്കു​ന്ന എ​ല്ലാ സി​നി​മ​ക​ള്‍​ക്കും താ​ൻ നൂ​റ് ശ​ത​മാ​നം താ​രി​ഫ് ഏ​ര്‍​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.