ഇനി ട്രംപ് വെനസ്വേല ഭരിക്കും ? സ്വയം ‘ആക്ടിങ് പ്രസിഡന്റ്’ ആയി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്, അംഗീകരിക്കാതെ അന്താരാഷ്ട്ര സമൂഹം

New Update
Donald-Trump-1

വാഷിംഗ്ടൺ: വെനസ്വേലയുടെ നിയന്ത്രണം താൻ ഏറ്റെടുത്തതായും 2026 ജനുവരി മുതൽ താൻ രാജ്യത്തിന്റെ ‘ആക്ടിങ് പ്രസിഡന്റ്’ ആണെന്നും അവകാശപ്പെട്ടുള്ള ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആഗോള ശ്രദ്ധ നേടുന്നു. 

Advertisment

പേജിന്റെ മാതൃകയിൽ തയ്യാറാക്കിയ ഒരു എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ചാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. എന്നാൽ വിക്കിപീഡിയയോ അന്താരാഷ്ട്ര സമൂഹമോ ഇത്തരമൊരു മാറ്റം അംഗീകരിച്ചിട്ടില്ല.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടിയതിനെ തുടർന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയുടെ നടപടിയെ അന്താരാഷ്ട്ര നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടി ചൈന, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ വിമർശിച്ചു.

ഇതിനിടെ, വെനസ്വേലയിൽ ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി അധികാരം ഏറ്റെടുത്തു. അമേരിക്കയുടെ അവകാശവാദങ്ങൾ അവർ തള്ളുകയും മഡുറോയെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അമേരിക്കയുമായി സഹകരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

വെനസ്വേലയിലെ എണ്ണ ഉൽപ്പാദനം അമേരിക്കയുടെ മേൽനോട്ടത്തിലായിരിക്കുമെന്നും എണ്ണ മേഖലയിലേക്ക് വലിയ നിക്ഷേപം നടത്തുമെന്നും ട്രംപ് അറിയിച്ചു. ഇതിലൂടെ അമേരിക്കയിലെ ഇന്ധനവില കുറയ്ക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Advertisment