ഐക്യരാഷ്ട്രസഭയ്ക്ക് ബദലായ ‘ബോർഡ് ഓഫ് പീസ്’ പദ്ധതിയിൽ സഹകരിക്കാത്തതിൽ ഫ്രാൻസിനെതിരെ ട്രംപിന്റെ കടുത്ത പ്രതികാരനടപടി. ഫ്രഞ്ച് വൈൻ–ഷാംപെയ്‌നുകൾക്ക് 200% വരെ തീരുവ ചുമത്തുമെന്ന് ഭീഷണി. മാക്രോണിനെ വ്യക്തിപരമായി ആക്രമിച്ചും അമേരിക്കൻ പ്രസിഡന്റ്

New Update
trump

വാഷിം​ഗ്ഡൺ: ഐക്യരാഷ്ട്രസഭയ്ക്ക് ബദലായി ‘ബോർഡ് ഓഫ് പീസ്’ എന്ന സംവിധാനം രൂപീകരിക്കാനുള്ള ശ്രമത്തിന് ഫ്രാൻസ് സഹകരിക്കാത്തതിനെ തുടർന്ന് ഡോണൾഡ് ട്രംപ് കടുത്ത പ്രതികാര നടപടികൾ പ്രഖ്യാപിച്ചു. 

Advertisment

ഫ്രഞ്ച് വൈനുകളും ഷാംപെയ്‌നുകളും ലക്ഷ്യമാക്കി 200 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.

‘ബോർഡ് ഓഫ് പീസ്’ പദ്ധതിയിൽ ചേരില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. 

മാക്രോണിനെ വ്യക്തിപരമായും ട്രംപ് വിമർശിച്ചു. ഫ്രഞ്ച് ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തിയാൽ ഫ്രാൻസ് നിലപാട് മാറ്റേണ്ടിവരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനപദ്ധതിയുടെ ഭാഗമായാണ് ട്രംപ് ‘ബോർഡ് ഓഫ് പീസ്’ എന്ന ആശയം മുന്നോട്ടുവച്ചത്. 

എന്നാൽ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കമാകുമെന്ന ആശങ്കയെ തുടർന്ന് പല രാജ്യങ്ങളും ഈ പദ്ധതിയോട് ജാഗ്രതാപൂർവമായ സമീപനമാണ് സ്വീകരിക്കുന്നത്.

Advertisment