മാർ-എ-ലാഗോയിലെ വെടിവെപ്പ് ശ്രമം; ട്രംപും ഭാര്യ മെലാനിയയും സുരക്ഷിതരെന്ന് റിപ്പോർട്ട്. ആദ്യ ചിത്രം പുറത്തുവിട്ട് സീക്രട്ട് സർവീസ്. അക്രമിയെ വെടിവെച്ചു കൊന്നു

New Update
TRUMP

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ സ്വകാര്യ വസതിയായ മാർ ഏ ലാ​ഗോ റിസോർട്ടിൽ ആക്രമണം നടത്തിയ അക്രമിയെ യു.എസ് സീക്രറ്റ് സർവീസ് വെടിവെച്ച് കൊന്നു.

Advertisment

സംഭവസമയത്ത് ട്രംപും ഭാര്യ മെലാനിയയും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഇരുവരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.

അർധരാത്രിക്ക് ശേഷമാണ് സംഭവം. സുരക്ഷാ വളയം മറികടക്കാൻ ശ്രമിച്ച വ്യക്തി ഷോട്ട്‌ഗണും ഇന്ധന കാൻസ്റ്ററും കൈവശം വച്ചിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

മുന്നറിയിപ്പുകൾ നൽകിയ ശേഷമാണ് സീക്രറ്റ് സർവീസ് ഏജന്റുമാർ വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കോ മറ്റ് ആളുകൾക്കോ പരിക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട ആദ്യ ദൃശ്യവും സീക്രറ്റ് സർവീസ് പുറത്തുവിട്ടിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശം പൂർണമായും സീൽ ചെയ്ത് പരിശോധന നടത്തി. ആയുധധാരിയെ തിരിച്ചറിയാനും അയാളുടെ ഉദ്ദേശ്യം കണ്ടെത്തുന്നതിനുമായി ഫെഡറൽ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയുണ്ടായോയെന്നതും പരിശോധിക്കുന്നു.

പ്രസിഡന്റിനെതിരായ ഭീഷണികൾ മുൻപും ഉണ്ടായിട്ടുള്ളതിനാൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായി സീക്രറ്റ് സർവീസ് വ്യക്തമാക്കി. സംഭവത്തിന്റെ ഔദ്യോഗിക വിശദാംശങ്ങൾ പുറത്തുവരുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

Advertisment