ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഡേറ്റിങിനു ക്ഷണിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായി എമ്മ തോംപ്സൻ.
വിവാഹ മോചനം നേടിയ ദിവസമാണ് ട്രംപ് വിളിച്ചത്. അന്ന് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പോയിരുന്നെങ്കിൽ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെ എന്ന് അവർ തമാശയായി പറഞ്ഞു. ആ സമയത്ത് ഡോണൾഡ‍് ട്രംപും വിവാഹ മോചിതനായി നിൽക്കുകയാണെന്നും അവർ അഭിമുഖത്തിൽ പറയുന്നു.
'ഞാൻ ഫോൺ എടുത്ത ഉടൻ തന്നെ അദ്ദേഹം ഡോണൾഡ് ട്രംപാണെന്നു ഇങ്ങോട്ടു പറഞ്ഞു. ഞാനാദ്യം വിചാരിച്ചത് തമാശയാണെന്ന്. എന്താണ് വേണ്ടതെന്നു ചോദിച്ചു.
എന്റെ മനോഹരമായ സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ വന്നു താമസിക്കണമെന്നും ഒരുമിച്ചൊരു അത്താഴമാകാം എന്നൊരു ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോക്കിയിട്ടു തിരിച്ചു വിളിക്കാമെന്നു പറഞ്ഞ് ആ കോൾ ഞാൻ അവസാനിപ്പിച്ചു.'