ഇന്ത്യ–യു.എസ് വ്യാപാര കരാർ മുടങ്ങാൻ കാരണം മോദി ട്രംപിനെ വിളിക്കാത്തതെന്ന് യു.എസ് വാണിജ്യ സെക്രട്ടറി. ട്രംപിന്റെ അഹങ്കാരം കൈകാര്യം ചെയ്യാൻ മോദിക്കായില്ലെന്നും വിമർശനം

New Update
Gygg

വാഷിങ്ടൺ: ഇന്ത്യ–യു.എസ് വ്യാപാര കരാർ പുരോഗമിക്കാത്തതിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിട്ട് വിളിക്കാത്തതാണെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹോവാഡ് ലുട്നിക് വ്യക്തമാക്കി. മാസങ്ങളായി ചർച്ചകൾ നടന്നിട്ടും കരാറിൽ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടില്ല.

Advertisment

കാർഷിക വിപണിയിൽ യുഎസിന് കൂടുതൽ അനുകൂലത നൽകാൻ ഇന്ത്യ തയ്യാറായില്ലെന്നതാണ് കരാർ മുടങ്ങാൻ കാരണമെന്നായിരുന്നു മുൻപ് പ്രചരിച്ചിരുന്ന വിശദീകരണം. എന്നാൽ ട്രംപുമായി നേരിട്ടുള്ള ആശയവിനിമയം ഉണ്ടായില്ലെന്നതാണ് പ്രധാന തടസമെന്ന് ലുട്നിക് പറഞ്ഞു. ഇരുരാജ്യങ്ങളും നേരത്തെ ധാരണയിലെത്തിയിരുന്നുവെങ്കിലും പിന്നീട് യു.എസ് കരാറിൽ നിന്ന് പിന്മാറിയതായും ലുട്നിക് വ്യക്തമാക്കി.

ഇന്ത്യയുമായി ചർച്ചയ്ക്ക് ഇപ്പോഴും വാതിൽ തുറന്നുകിടക്കുകയാണെങ്കിലും നിലവിൽ കരാറിനെക്കുറിച്ച് കൂടുതൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന നിലപാടാണ് യു.എസ് നേതൃത്വത്തിനുള്ളത്.

Advertisment