ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/media_files/2025/02/20/wCgfsMKKzxdIwF7xE1qr.jpg)
വാഷിങ്ഡൺ: ഇന്ത്യയിൽ ടെസ്‌ല ഫാക്ടറി നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ടെസ്‌ല സിഇഒ എലോൺ മസ്‌കിന്റെ ശ്രമത്തെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
Advertisment
ഇന്ത്യയിൽ ടെസ്‌ലയുടെ ഫാക്ടറി നിർമിക്കുയാണെങ്കിൽ അത് യു.എസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ട്രംപ് പറയുന്നത്.
എന്നാൽ മസ്‌കിന് ഇന്ത്യയിൽ ഒരു ഫാക്ടറി നിർമ്മിക്കാൻ അവകാശമുണ്ടെന്ന് ട്രംപ് സമ്മതിച്ചു.
ഇന്ത്യയിൽ റെസ്ലയുടെ കാറുകൾ വിൽക്കാൻ മസ്‌കിന് കഴിയില്ലെന്നും ട്രംപ് പറയുന്നുണ്ട്. അത് മാത്രമല്ല ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ ഉയർന്ന തീരുവയെക്കുറിച്ച് ട്രംപ് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡൽഹിയിലും മുംബൈയിലും ടെസ്‌ലക്കായി ഷോറൂമുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.