അമേരിക്കൻ പ്രസിഡന്റ് ആകുന്നതിനു മുമ്പേ ട്രംപ് അധികാര കളി തുടങ്ങി ! താൻ അധികാരത്തിൽ എത്തുമ്പോളേക്കും ഗസ്സയുദ്ധം അവസാനിപ്പിച്ചേക്കണം; ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിവ് ട്രംപിന്റെ അന്ത്യശാസനം

New Update
B

വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പ് വേളയിൽ അധികാരം ഉറപ്പിച്ച രീതിയിൽ അന്ത്യശാസനം നൽകി ട്രംപ്. താൻ വിജയിച്ച് പ്രസിഡന്റായി അധികാരമേൽക്കാനാവുമ്പോഴേക്കും ഗസ്സയുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

Advertisment

ട്രംപുമായും നെതന്യാഹുവുമായും അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇ​സ്രായേൽ വാർത്ത പുറത്തുവിട്ടത്. വിഷയത്തിൽ പ്രതികരിക്കാൻ ഇരുവരുടെയും ഓഫിസുകൾ തയാറായില്ല.

എത്രയും പെട്ടെന്ന് ഇസ്രായേൽ യുദ്ധം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

യുദ്ധത്തിന് ശേഷം ഗസ്സയിലെ സുരക്ഷ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിന്റെ പുനഃസംഘടന നടക്കുന്നു​ണ്ടോ എന്ന് പതിവായി പരിശോധിക്കാനായി ഗസ്സക്കുള്ളിൽ ഒരു ബഫർ സോൺ സ്ഥാപിക്കുമെന്നും ഐ.ഡി.എഫും വെളിപ്പെടുത്തിയിരുന്നു

Advertisment