/sathyam/media/media_files/2024/12/20/ByJOZu3IEtFGZ4Vo7Ifr.jpeg)
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് താത്പര്യമുണ്ടോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ മനസിലാകുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്.
വെടിനിർത്തലിനു താൽപര്യമില്ലെങ്കിൽ പുടിനോടുള്ള സമീപനം മാറ്റുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞു.
ട്രംപ് പുടിന് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചുവെന്നാണ് ഇതിൽനിന്നു ബോധ്യപ്പെടുന്നതെന്നു ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ സേന അടുത്ത ദിവസങ്ങളിൽ യുക്രെയ്നിൽ ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയ പശ്ചാത്തലത്തിൽ പുടിനെതിരേ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാൻ ട്രംപ് മുതിർന്നിരുന്നു.
പുടിനു കിറുക്കാണെന്നും തീകൊണ്ടു കളിക്കുകയാണെന്നും ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ പുടിനു താത്പര്യമുണ്ടോ എന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ നമുക്കു ബോധ്യപ്പെടുമെന്നാണ് ഏറ്റവും അവസാനമായി ട്രംപ് പറഞ്ഞിരിക്കുന്നത്.