/sathyam/media/media_files/2025/05/31/kFbJvJsOirljfpTSiVxU.jpg)
വാഷിങ്ടൺ: റഷ്യയുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനെതിരെയും കർശനമായ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യക്കെതിരായ ഉപരോധ നടപടികൾക്ക് അമേരിക്കൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ നീക്കം നടത്തുന്നതിനിടെയാണ് ട്രംപി​െന്റ പ്രതികരണം.
ഇറാനെയും ഇതിൽ ഉൾപ്പെടുത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരെ 25 ശതമാനം പിഴത്തീരുവ ട്രംപ് നേരത്തെ ചുമത്തിയിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിനും പുനർവിൽപനക്കും 500 ശതമാനം തീരുവ ഏർപ്പെടുത്തണമെന്ന് സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച ബിൽ നിർദ്ദേശിക്കുന്നു. സെനറ്റ് വിദേശകാര്യ സമിതിയിൽ ഈ നിർദ്ദേശത്തിന് ഏറെക്കുറെ ഐക്യകണ്ഠമായ പിന്തുണയുണ്ട്.
അതേസമയം, വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ ബീ​ഫ്, കാ​പ്പി, ത​ക്കാ​ളി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, തേ​യി​ല, കൊ​ക്കോ, മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, ചി​ല വ​ള​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളു​​ടെ​യും സാ​ധ​ന​ങ്ങ​ളു​ടെ​യും തീ​രു​വ അ​മേ​രി​ക്ക ഒ​ഴി​വാ​ക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us