/sathyam/media/media_files/2026/01/23/trump-who-2026-01-23-23-46-45.jpg)
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറ്റ പ്രഖ്യാപനം നടത്തി ഒരു വർഷത്തിന് ശേഷമാണ് നടപടി പൂർത്തിയായത്.
സംഘടനയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായ അമേരിക്കയുടെ ഈ നീക്കം ആഗോള ആരോഗ്യ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സാമ്പത്തിക ബാധ്യതയും തർക്കവും അംഗത്വത്തിൽ നിന്ന് പിന്മാറുന്നതിന് മുൻപ് കുടിശ്ശികയുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കണമെന്നതാണ് നിയമം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 133 മില്യൺ യുഎസ് ഡോളറിലധികം അമേരിക്ക നൽകാനുണ്ട്.
എന്നാൽ, അംഗത്വത്തിൽ നിന്ന് പിന്മാറുന്നതിന് മുൻപ് പണം നൽകേണ്ട ബാധ്യതയില്ലെന്നാണ് യുഎസ് വാദിക്കുന്നത്. പ്രതിവർഷം ശരാശരി 111 ദശലക്ഷം ഡോളർ അംഗത്വ വിഹിതമായും, 570 ദശലക്ഷം ഡോളർ വാർഷിക സംഭാവനയായും നൽകി വന്നിരുന്ന അമേരിക്കയുടെ പിന്മാറ്റം സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
ആരോഗ്യ മേഖലയിൽ ആശങ്ക പുതിയ പകർച്ചവ്യാധികളെ നേരിടുന്നതിലും വാക്സിനുകളും മരുന്നുകളും വികസിപ്പിക്കുന്നതിലും ഈ പിന്മാറ്റം തിരിച്ചടിയാകുമെന്ന് ജോർജ്‌ടൗൺ സർവകലാശാലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പോളിയോ നിർമ്മാർജ്ജനം, മാതൃ-ശിശു ആരോഗ്യ പരിപാടികൾ, പുതിയ വൈറൽ ഭീഷണികൾ തിരിച്ചറിയാനുള്ള ഗവേഷണങ്ങൾ എന്നിവയെല്ലാം ഇതിലൂടെ പ്രതിസന്ധിയിലാകും.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ആരോഗ്യ ഏജൻസിയായ ഡബ്ല്യുഎച്ച്ഒ, ദരിദ്ര രാജ്യങ്ങൾക്ക് നൽകി വരുന്ന സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങളെയും ഇത് ബാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us