/sathyam/media/media_files/URqkjoGDlVtYJBS0wGBd.jpg)
സൗ​ത്ത് ക​രോ​ലി​ന: പ​രി​ശീ​ല​ന​പ്പ​റ​ക്കലിനിടെ അ​മേ​രി​ക്കൻ യുദ്ധവിമാനം കാണാതായി. ശ​ത്രു റ​ഡാ​റു​ക​ളു​ടെ ക​ണ്ണി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള എ​ഫ്-35 വി​മാ​ന​മാ​ണ് പ​റ​ക്ക​ലി​നി​ടെ കാ​ണാ​താ​യ​ത്.
സൗ​ത്ത് ക​രോ​ലി​ന​യു​ടെ തെ​ക്കു-​കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്തുവച്ചായിരുന്നു അ​പ​ക​ടം. വി​മാ​നം കാണാതായെങ്കിലും പൈ​ല​റ്റ് അത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
80 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ വി​ല​മ​തി​ക്കു​ന്ന യുദ്ധ വിമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും അധികൃതർ അറിയിച്ചു.