/sathyam/media/media_files/2025/11/01/2717775-bkack-rock-2025-11-01-18-37-05.webp)
ന്യൂയോർക്ക്: യു.എസിൽ വ്യാജ രേഖ ചമച്ച് ഇന്ത്യൻ വംശജനായ സി.ഇ.ഒ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. യു.എസ് ആസ്ഥാനമായ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയിസ് എന്നീ കമ്പനികളുടെ സി.ഇ.ഒ ബങ്കിം ബ്രഹ്മഭട്ടാണ് 500 ദശലക്ഷം ഡോളർ അതായത് 4,150 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയത്.
ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്റോക്കിന്റെ ഉടമസ്ഥതയിലുള്ള എച്ച്.പി.എസിൽനിന്നാണ് ഇയാൾ വ്യാജരേഖ നൽകി വായ്പ വാങ്ങിയത്. തുടർന്ന് പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കും കടത്തിയതായും വാൾ സ്ട്രീറ്റ് ജേണൽ തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
സംഭവത്തിൽ ബ്രഹ്മഭട്ടിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ബ്ലാക്റോക്ക്. അതേസമയം, ആരോപണങ്ങൾ ബ്രഹ്മഭട്ടും അദ്ദേഹത്തിന്റെ അഭിഭാഷകനും നിഷേധിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ ആസ്തി കൈകാര്യം ചെയ്യുന്ന ബ്ലാക്റോക്കിന്റെ ധനകാര്യ സ്ഥാപനമായ എച്ച്.പി.എസ് 2020ൽ ബ്രഹ്മഭട്ടിന്റെ ടെലികോം കമ്പനിക്ക് വായ്പ നൽകിയതോടെയാണ് സംഭവത്തിന്റെ തുടക്കം. 2021 ന്റെ തുടക്കത്തിൽ വായ്പ ഏകദേശം 385 ദശലക്ഷം ഡോളറായും കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഏകദേശം 430 ദശലക്ഷം ഡോളറായും ഉയർത്തി.
ഫ്രഞ്ച് മൾട്ടിനാഷനൽ ബാങ്കായ ബി.എൻ.പി പാരിബാസിന്റെ സഹായത്തോടെയാണ് ബ്രഹ്‌ഭട്ടിന്റെ സ്ഥാപനങ്ങൾ എച്ച്.പി.എസിൽനിന്ന് വായ്പ സ്വന്തമാക്കുന്നത്. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ബി.എൻ.പി പാരിബാസ് തയാറായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us