ദക്ഷിണ ചൈനാ കടലിൽ അമേരിക്കൻ നേവിയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും തകർന്നു വീണു. അപകടം ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെ

New Update
us navy

വാഷിങ്ടണ്‍: അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു.

Advertisment

നിരീക്ഷണ പറക്കലിനിടെയാണ് ഹെലികോപ്റ്ററും യുദ്ധവിമാനവും തകര്‍ന്നു വീണത്. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം.

വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി.

30 മിനിട്ടുകള്‍ക്കുശേഷമാണ് ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്നു വിമാനം. പൈലറ്റുമാരെ രക്ഷപ്പെടുത്തി.വ്യത്യസ്ത സമയങ്ങളില്‍ നടന്ന അപകടങ്ങളെക്കുറിച്ച് യുഎസ് നേവി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment