/sathyam/media/media_files/vwnnxoMppX5UDYHd82LI.jpg)
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ പി​റ്റ്​സ്ബ​ര്‍​ഗി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ വെ​ടി​യേ​റ്റ് മ​രി​ച്ചു. മോ​ട്ട​ല്‍ മാ​നേ​ജ​റാ​യ രാ​കേ​ഷ് എ​ഹാ​ഗ​ബ​ന്‍ (51) ആ​ണ് കൊ​ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.
പി​റ്റ്​സ്ബ​ര്‍​ഗി​ലെ മോ​ട്ട​ല്‍ മാ​നേ​ജ​റാ​യ രാ​കേ​ഷ്, സ്ഥാ​പ​ന​ത്തി​ന് പു​റ​ത്ത് ന​ട​ന്ന ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.
സ്റ്റാ​ന്‍​ലി യൂ​ജി​ന്‍ വെ​സ്റ്റ് (37) എ​ന്ന​യാ​ളാ​ണ് രാ​കേ​ഷി​ന് എ​തി​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. രാ​കേ​ഷ് മാ​നേ​ജ​റാ​യ മോ​ട്ട​ലി​ലെ അ​ന്തേ​വാ​സി​യാ​യ സ്ത്രീ​യു​മാ​യി​ട്ടാ​യി​രു​ന്നു അ​ക്ര​മി​യു​ടെ വാ​ക്കു​ത​ര്‍​ക്കം.
ഇ​തി​ൽ ഇ​ട​പെ​ട്ട രാ​കേ​ഷി​ന്‍റെ ത​ല​യ്ക്ക് നേ​രെ പോ​യി​ന്‍റ് ബ്ലാ​ങ്കി​ൽ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ രാ​കേ​ഷ് മ​രി​ച്ചു.
സ്ത്രീ​ക്ക് നേ​രെ​യും അ​ക്ര​മി വെ​ടി​യു​തി​ര്‍​ത്ത​യാ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സ് എ​റ്റു​മു​ട്ടി​ലൂ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന് നേ​രെ​യും ഇ​യാ​ള്‍ വെ​ടി​യു​തി​ര്‍​ത്തു.
പോ​ലീ​സു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ക്ര​മി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തു.