ഗ്രാമി 2026: ഒമ്പത് നോമിനേഷനുകളുമായി അമേരിക്കന്‍ ഗായകന്‍ കെന്‍ഡ്രിക് ലാമര്‍

New Update
kendrik lamar-2

2026ലെ ഗ്രാമി അവാര്‍ഡിന് ഒമ്പത് നോമിനേഷനുകളുമായി അമേരിക്കന്‍ റാപ്പര്‍ ഗായകന്‍ കെന്‍ഡ്രിക് ലാമര്‍. ജിഎന്‍എക്‌സ് എന്ന ഹിപ്പ് ഹോപ്പ് ആല്‍ബത്തിനാണ് ലാമറിന് ഒമ്പത് നോമിനേഷനുകള്‍ ലഭിച്ചത്. 

Advertisment

kendrik lamar gnx

ലേഡി ഗാഗ, നിര്‍മാതാവ് ജാക്ക് അന്റോണോഫ്, സബ്രിന കാര്‍പെന്റര്‍ എന്നിവരാണ് മറ്റു മികച്ച നോമിനികള്‍. ഫെബ്രുവരി ഒന്നിന് ലോസാഞ്ചലസില്‍ ഗ്രാമി പുരസ്‌കാരം നല്‍കും.

അമേരിക്കന്‍ റാപ്പറും ഗാനരചയിതാവും ഗായകനുമായ ലാമര്‍ 2018ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2016-ലെ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലും ലാമര്‍ ഇടം പിടിച്ചിട്ടുണ്ട്. 

kendrik lamar

എക്കാലത്തെയും മികച്ച റാപ്പര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സവിശേഷ വ്യക്തിയാണ് ലാമര്‍. രാഷ്ട്രീയ വിമര്‍ശനവും ആഫ്രിക്കന്‍-അമേരിക്കന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള സാമൂഹിക വ്യാഖ്യാനവുമാണ് ലാമറിന്റെ രചനകളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരുള്ള ഗയകനാണ് ലാമര്‍.

Advertisment