സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ 15 ന്

New Update
fellowship dinner

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  നടത്തപ്പെടുന്ന ഈ വർഷത്തെ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ മാസം 15-നു വൈകുന്നേരം 6 മണിക്ക് ഓൾഡ് ബെത്‌പേജിലുള്ള സെൻറ് മേരിസ് സീറോ മലബാർ കാത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

Advertisment

മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യകാല പ്രവാസികളും എക്യൂമെനിക്കൽ കൂട്ടായ്‌മയുടെ മുൻ നേതാക്കളുമൊന്നിച്ചുള്ള ഈ കൂടിക്കാഴ്ച ഏറ്റവും അവിസ്മരണീയമാക്കുന്നതിനു തോമസ് ജേക്കബ് കൺവീനറായിട്ടുള്ള സമിതിയിൽ  റവ. ഷാജി കൊച്ചുമ്മനോടൊപ്പം ഫാ. ജോൺ തോമസ്, റോയ് സി. തോമസ്, ഡോൺ തോമസ്, ഗീവർഗീസ് മാത്യൂസ്, മാത്തുക്കുട്ടി ഈശോ, തോമസ് വർഗീസ്, ജോൺ താമരവേലിൽ, ഷേർളി പ്രകാശ്, കളത്തിൽ വർഗീസ്  എന്നിവർ പ്രവർത്തിക്കുന്നു.

ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്നതിൽ ഒരു വിഹിതം എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രധാന ജീവകാരുണ്യ പ്രവർത്തനമായ "വീടില്ലാത്തവർക്ക് ഒരു വീട്" എന്ന പദ്ധതിക്കായി നീക്കി വയ്ക്കുന്നതായിരിക്കുമെന്ന് എക്യൂമെനിക്കൽ ഫെഡറേഷൻ പ്രസിഡൻറ് റവ. ഷാജി കൊച്ചുമ്മൻ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി തോമസ് ജേക്കബ് 

Advertisment