റ്റാമ്പാ: ഫെബ്രുവരി 22ന് രാവിലെ പതിനൊന്നരക്ക് കൊടിയേറ്റോടുകൂടി തുടങ്ങിയ വർണശബളമായ കലാ സാംസ്‌കാരിക പരിപാടികൾ വൈകീട്ട് ഏഴര വരെ നീണ്ടുനിന്നു.
ഓപ്പണിങ് സെറിമണിക്ക് ശേഷം ഫ്ലോറിഡയിലെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന ആൾക്കാരെ പരസ്പരം പരിചയപ്പെടുത്തുന്നതിനു വേണ്ടിയുള്ള മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയും നടന്നു.
/sathyam/media/media_files/2025/03/07/MHa5hER1czOGPFrVEOPR.jpg)
ഡോ: നിഷാ പിള്ളയും ഡോ:രവീന്ദ്രനാഥും ചേർന്നു നടത്തിയ നടത്തിയ സെമിനാർ വിഷയത്തിന്റെ ആനുകാലികത കൊണ്ടും പ്രയോഗിത കൊണ്ടും വളരെ ശ്രദ്ധേയമായി.
ശുഭാരംഭത്തിന്റെ ഭാഗമാക്കി ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയിൽനാന്നൂറിൽ പരം പേർക്ക് വിളമ്പി.
/sathyam/media/media_files/2025/03/07/5YmimKN3VR9dwFNfCQv1.jpg)
യൂത്ത് മെംബേർസ് നടത്തിയ ചർച്ച ഇന്നത്തെ തലമുറ ഹിന്ദുയിസത്തെ എങ്ങിനെ കാണുന്നു എന്നും പ്രയോഗികമായി ജീവിതത്തിൽ എങ്ങിനെ ഉൾപ്പെടുത്താമെന്നും ഉള്ള അവരുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി. ചർച്ച മോഡറേറ്റ് ചെയ്തത് സുനിത വേണുഗോപാൽ ആയിരുന്നു.
/sathyam/media/media_files/2025/03/07/lW7Y77G9TI7nxwm4J5y4.jpg)
സദ്യക്ക് ശേഷം ശ്രുതിലയമേളത്തിന്റെ ചെണ്ടമേളത്തിന്റെയും അറുപതോളം താലപ്പൊലിയുടെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്ര മനോഹരമായിരുന്നു.
ഘോഷയാത്രയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് മെമ്പർ ടി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് ഡോ: നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തുകയും ജനറൽ സെക്രട്ടറി മധു ചിറയിടത്ത്, ആത്മ പ്രസിഡൻറ് അരുൺ ഭാസ്കർ, ട്രസ്റ്റി ബോർഡ് മെമ്പർ നന്ദകുമാർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയ അശോക് മേനോൻ, ബിനീഷ് വിശ്വം തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/media_files/2025/03/07/ngY9JaTPO11wSqT4M78E.jpg)
പിന്നീട് നടന്ന വിരാട് 2025 കിക്കോഫിൽ കൺവെൻഷൻ ചെയർമാൻ സുനിൽ പൈങ്കോൾ, രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ സഞ്ജീവ് കുമാർ തുടങ്ങിയവർ കൺവെൻഷനെപ്പറ്റി വിശദീകരിക്കുകയും സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. വേദിയിൽ വച്ച് തന്നെ 50ലധികം ഫാമിലികളുടെ രജിസ്ട്രേഷൻ സ്വീകരിക്കുകയുണ്ടായി
റ്റാമ്പായിൽ നിന്നുള്ള ടീം അവതരിപ്പിച്ച വെൽക്കം ക്ലാസിക്കൽ ഡാൻസ്, സ്മിത ദീപക്കിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച കർണാട്ടിക് മ്യൂസിക് , ഗണപതി ഇൻവോക്കേഷൻ ഡാൻസ് ,മയാമി ടീമിൻറെ അഷ്ടലക്ഷ്മി ഡാൻസ്, ആത്മയുടെ കുട്ടികൾ അവതരിപ്പിച്ച കിഡ്സ് ഡാൻസ്, ശ്രുതിലയ മേളത്തിന്റെ ചെണ്ടമേളം, ഗ്രൂപ്പ് സോങ്ങുകൾ എന്നിവയും പരിപാടിയിലെ അവസാന ഇനമായി അവതരിപ്പിച്ച മായ സീത എന്ന നൃത്ത ആവിഷ്കാരവും കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.
/sathyam/media/media_files/2025/03/07/U1exgcYCsLqEejfupDow.jpg)
മായ സീത അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന കൺവെൻഷനിൽ അവതരിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമായിരുന്നു.
പരിപാടികൾക്ക് ഇവന്റ് ചെയർ റ്റി ഉണ്ണികൃഷ്ണൻ, സ്റ്റേറ്റ് കൺവീനേഴ്‌സ് വിനോദ് നായർ, സുനിത മേനോൻ, ഗോപൻ നായർ, സ്മിത നോബിൾ സു,രേഷ് പള്ളിക്കൂത്ത്. ദീപക് സുകുമാരൻ, അരുൺ ഭാസ്കർ , അഞ്ജന കൃഷ്ണൻ, അഷീദ് വാസുദേവൻ, നന്ദകുമാർ,അശോക് മേനോൻ, ബിനീഷ് വിശ്വം ഹരീഷ്,പ്രവീബ് ,ഷിബു തെക്കടവൻ,ശ്രീജേഷ് നമ്പ്യാർ, ശ്രീകുമാർ, സുജിത്ത്, വിശാഖ തുടങ്ങിയവർ നേതൃത്വം നൽകി.