ന്യൂ ജെഴ്‌സി (യുഎസ്എ): വേൾഡ് മലയാളി കൌൺസിൽ എന്ന ആഗോള മലയാളി സംഘടനയുടെ 2025-2027 വർഷത്തെ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഞ്ചു ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ 75 പ്രൊവിൻസുകളിൽ നിന്നുള്ള സംഘടന പ്രതിനിധികൾ ആണ് അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
നിലവിൽ ഉള്ള ഗ്ലോബൽ പ്രസിഡണ്ട്, അമേരിക്ക യിൽ നിന്നുള്ള തോമസ് മോട്ടക്കൽ പുതിയ ഗ്ലോബൽ ചെയർമാൻ ആയി. ഫൊക്കാന മുൻ പ്രസിഡണ്ടും വേൾഡ് മലയാളി കൌൺസിൽ ബിസിനസ്സ് ഫോറം ചെയർമാനുമായ ഡോ. ബാബു സ്റ്റീഫനെ പുതിയ ഗ്ലോബൽ പ്രസിഡന്റ് ആയി തിരെഞ്ഞെടുത്തു.
ഷാജി എം. മാത്യു (സെക്രട്ടറി ജനറല്‍ - കേരളം), സണ്ണി വെളിയത്ത് (ട്രഷറർ - യൂറോപ്പ്) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് ചെയർമാൻ മാരായി ദിനേശ് നായർ (ഗുജറാത്ത്), സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്), വിൽസൺ ചത്താൻകണ്ടം (സ്വിറ്റ്സർ ലൻഡ്), മോളി പറമ്പത്ത് (യൂറോപ്പ്) എന്നിവരും, വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടൽ (അമേരിക്ക), വൈസ് പ്രസിഡന്റ് ഓർഗാണൈസേഷൻ ഡെവലപ്പ്മെന്റ് ആയി,
ജോൺ സാമുവൽ (ദുബായ്), ഡോ. തങ്കം അരവിന്ദ് (വൈസ് പ്രസിഡന്റ് അമേരിക്ക റീജിയൻ), ജോഷി പന്നാ രക്കുന്നേൽ (വൈസ് പ്രസിഡന്റ് യൂറോപ്പ് റീജിയൻ), താങ്കമണി ദിവാകരൻ (വൈസ് പ്രസിഡന്റ് ഇന്ത്യ റീജിയൻ), അജോയ് കല്ലൻ കുന്നിൽ (വൈസ് പ്രസിഡന്റ് - ഫാർ ഈസ്റ്റ് റീജിയൻ), അഡ്വ.തോമസ് പണിക്കർ (വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ് റീജിയൻ) എന്നിവരെയും തെരഞ്ഞെടുത്തു.
ഗ്ലോബൽ സെക്രട്ടറിമാരായി കെ. വിജയചന്ദ്രൻ (കേരളം), പ്രദീപ് കുമാർ (മിഡിൽ ഈസ്റ്റ്), ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മാരായി സജി തോമസ് (ന്യൂ ഡൽഹി - ഇന്ത്യ), ജെയ്സൺ ജോസഫ് (ഹരിയാന - ഇന്ത്യ) എന്നിവരെയും, ഗ്ലോബൽ ജോയിന്റ് ട്രഷറർമാരായി രാജു തേവർമഠം (മിഡിൽ ഈസ്റ്റ്), ഡോ. സുമൻ ജോർജ് (ഓസ്ട്രേലിയ) എന്നിവരെയും തിരെഞ്ഞെടുതായി സംഘടനയുടെ കേന്ദ്ര തിരെഞ്ഞെടുപ്പ് ഓഫീസർ ഡോ. സൂസൻ ജോസഫ് അറിയിച്ചു.
സംഘടനയുടെ 30 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ അടുത്ത മാസം 25 ന് ബാങ്കോക്കിൽ നടത്തുന്ന ആഗോള മലയാളി സംഗമത്തിൽ വച്ചു പുതിയ സാരഥികൾ സ്ഥാനം ഏറ്റെടുക്കും.