ടെക്സാസിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഹൂസ്റ്റണ്‍ മലയാളി ക്ലബ്ബ് ഓണം ഗംഭീര പരിപാടികളോടെ ആഘോഷിച്ചു

ഉഷസ് ജോണ്‍സന്‍റെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ ഓര്‍ഗാനിക് പച്ചക്കറികളാള്‍ തയ്യാറാക്കിയ ഓണവിരുന്ന് രുചികരവും ആരോഗ്യപ്രദവുമായിരുന്നു. ഈ വിരുന്നിലേയ്ക്കായി അംഗങ്ങള്‍ തൊടികളില്‍ നിന്നും പച്ചക്കറികള്‍ പാചകവേദിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു എന്നത് ശ്രദ്ധേയം.

New Update
hmc huston

ടെക്സാസ്: ടെക്സാസിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഹൂസ്റ്റണ്‍ മലയാളി ക്ലബ്ബ് (എച്ച്എംസി) 2025 ഓണം ഗംഭീര പരിപാടികളോടൊപ്പം ആഘോഷിച്ചു. ഓഗസ്റ്റ് 31ന് വൈകിട്ട് സ്റ്റാഫോര്‍ഡ് ഡെസ്റ്റിനി സെന്‍ററില്‍ ആയിരുന്നു ഈ ഓണവിരുന്നും കലാപരിപാടികളും.

Advertisment

വൈകിട്ട് 5 മണിക്ക് തന്നെ ആരംഭിച്ച പരിപാടികളില്‍ പ്രധാനം പൂക്കളം, മാവേലി എഴുന്നള്ളിപ്പ്, ചെണ്ടമേളം, വിവിധ കലാപരിപാടികള്‍ എന്നിവയായിരുന്നു.

പരിപാടികളുടെ വിജയത്തിനായി ഷാജി മാര്‍ക്കോസ്, വര്‍ഗീസ് കുഴല്‍നാടന്‍, ജോസ് പോള്‍, മാത്യു കൂട്ടാഴില്‍ (വാവച്ചന്‍), മനു ജോണ്‍, ജോ ജോണ്‍സണ്‍, തോമസ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. ദീപു കുര്യന്‍റെ മാവേലിവേഷം വളരെ ശ്രദ്ധ ആകര്‍ഷിച്ചു.

hmc huston-2

ഉഷസ് ജോണ്‍സന്‍റെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ ഓര്‍ഗാനിക് പച്ചക്കറികളാള്‍ തയ്യാറാക്കിയ ഓണവിരുന്ന് രുചികരവും ആരോഗ്യപ്രദവുമായിരുന്നു. ഈ വിരുന്നിലേയ്ക്കായി അംഗങ്ങള്‍ തൊടികളില്‍ നിന്നും പച്ചക്കറികള്‍ പാചകവേദിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു എന്നത് ശ്രദ്ധേയം.

വനിതകളുടെ തിരുവാതിരകളി, യുവജന കലാപരിപാടികള്‍, കുട്ടികളുടെ നൃത്തം എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി. 

8.30 ഓടെ കലാപരിപാടികള്‍ സമാപിക്കുകയും സമൃദ്ധമായ സദ്യയും കൃത്യം 10 മണിക്ക് തന്നെ എല്ലാവരും പിരിയുന്നതിനും സമയ കൃത്യത പാലിച്ചു.

സമാന്തര സംഘടനയിലെ ചില സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിച്ച് വന്നത് ആഘോഷങ്ങള്‍ക്ക് ഒരു തെരഞ്ഞെടുപ്പ് ചൂട് പകര്‍ന്നു. സ്നേഹാതുരമായ ഒരു കൂട്ടായ്മയ്ക്ക് അങ്ങനെ തിരശ്ശീല വീണു.  

Advertisment