ചൈനയ്ക്കെതിരേ 155 ശ​ത​മാ​നം നികുതി ചുമത്താൻ അമേരിക്ക; ട്രം​പിന്‍റെ  ഭീ​ഷ​ണിയിൽ പ്രതികരിക്കാതെ ചൈന, നടക്കുന്നത് രണ്ടു സാമ്പത്തികശക്തികൾ തമ്മിലുള്ള വ്യാപാരയുദ്ധമോ.. ?

ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സു​മാ​യി വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ​യാ​യിരുന്നു ട്രം​പി​ന്‍റെ തീരുവ പ്ര​ഖ്യാ​പ​നം.

New Update
donald trump Xi Jinping
Listen to this article
0.75x1x1.5x
00:00/ 00:00

വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈനയ്ക്കെതിരേ 155 ശ​ത​മാ​നം നികുതി ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്നു മുതൽ തീരുവ പ്രാബല്യത്തിൽ വരുമെന്നാണ് ട്രം​പിന്‍റെ പ്രഖ്യാപനം. ഇതോടെ, ര​ണ്ടു വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​ക​ൾ തമ്മിൽ വീ​ണ്ടും വ്യാ​പാ​ര​യു​ദ്ധ​ത്തി​നു ക​ള​മൊ​രു​ങ്ങുകയാണോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Advertisment

ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സു​മാ​യി വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ​യാ​യിരുന്നു ട്രം​പി​ന്‍റെ തീരുവ പ്ര​ഖ്യാ​പ​നം. ത​ന്‍റെ സ​ർ​ക്കാ​ർ അ​ന്യാ​യ​മാ​യ വ്യാ​പാ​ര​രീ​തി​ക​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും ചൈനയെ ലക്ഷ്യമിട്ട് ട്രം​പ് പറഞ്ഞു.


"യു​എ​സി​നോ​ട് ചൈ​ന ബ​ഹു​മാ​നം കാ​ണി​ക്കു​ന്നു​ണ്ടെ​ന്നു വിശ്വസിക്കുന്നു. അ​വ​ർ തീ​രു​വ​യി​ന​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് 55 ശ​ത​മാ​നം ന​ൽ​കു​ന്നുണ്ട്. ക​രാ​റു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ന​വം​ബ​ർ ഒന്നു മു​ത​ൽ 155 ശ​ത​മാ​നം വ​രെ​യാ​യി​രി​ക്കും തീരുവ'- ട്രം​പ് പ​റ​ഞ്ഞു.


"നികുതി'യെ ന​യ​ത​ന്ത്ര ആ​യു​ധ​മാ​യി ട്രംപ് എടുത്തുകാട്ടുന്നുണ്ട്. കഴിഞ്ഞകാലങ്ങളിൽ നിരവധി രാജ്യങ്ങൾ അമേരിക്കയെ മുതലെടത്തു. എന്നാൽ ഇനി മുതലെടുപ്പു നടത്താൻ അനുവദിക്കില്ലെന്നാണ് ട്രംപിന്‍റെ വാദം. 

അതേസമയം, ട്രംപിന്‍റെ തീരുവ ഭീഷണിയിൽ ഇതുവരെ ചൈന പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും വ്യാപാരതർക്കം തുടരുന്നതിനിടെ അമേരിക്കൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകരം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് ചൈന ഇറക്കുമതി വർധിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ട്രംപിന്‍റെ പുതിയ തീരുവ പ്രഖ്യാപനം.

Advertisment