വാഷിങ്ഡൺ: യു എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്. പ്രാദേശിക സമയം ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമായിരുന്നു സംഭവം.
ഏറ്റുമുട്ടലിനൊടുവിൽ യുഎസ് സീക്രട്ട് സര്‍വീസ് ഒരാളെ വെടിവച്ചു. വെടിവയ്പ് നടന്ന സമയത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്ലോറിഡയിലായിരുന്നു.
/sathyam/media/media_files/2025/03/09/jpO1qzF40faKiNa5rCU1.webp)
വൈറ്റ് ഹൗസിലെ ഒരു ബ്ലോക്കിനടുത്ത്, ഐസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന്റെ അടുത്താണ് സംഭവം നടന്നത്. ശനിയാഴ്ച, ഇന്ത്യാനയില്‍ നിന്ന് വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുന്ന ‘ചാവേറിനെ’ കുറിച്ച് ലോക്കല്‍ പോലീസ് ഏജന്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അര്‍ധരാത്രിയോടെ, സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ 17-ആം സ്ട്രീറ്റിനും എഫ് സ്ട്രീറ്റിനും സമീപം ആ വ്യക്തിയുടെ പാര്‍ക്ക് ചെയ്ത വാഹനം കണ്ടെത്തി. സമീപത്ത് ഒരാളെ കാണുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ അടുത്തെത്തിയപ്പോള്‍, ആ വ്യക്തി തോക്ക് ചൂണ്ടി. തുടർന്ന് ഏറ്റുമുട്ടല്‍ ഉണ്ടായി.
അതിനിടയില്‍ ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തുവെന്നും സീക്രട്ട് സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു. ആ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും സീക്രട്ട് സര്‍വീസ് പറഞ്ഞു.