‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എനിക്ക് വീണ്ടും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടാവണം, ചടയമംഗലത്ത് മത്സരിക്കാന്‍ എനിക്ക് യോഗ്യതയുണ്ടെങ്കില്‍ സീറ്റ് തരണം’;  പ്രയാര്‍ ഗോപാലകൃഷ്ണന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 2, 2021

ചടയമംഗലം : ചടയമംഗലം സീറ്റ് മുസ്ലീം ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. സീറ്റ് തനിക്ക് നല്‍കണമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തനിക്ക് വീണ്ടും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടാവണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘ചടയമംഗലത്ത് മത്സരിക്കാന്‍ എനിക്ക് യോഗ്യതയുണ്ടെങ്കില്‍ എനിക്ക് സീറ്റ് തരണം. യോഗ്യതയില്ലെങ്കില്‍ വേണ്ട. പലരും ഇവിടെ ആഗ്രഹിച്ചിട്ടുണ്ട്. അവര്‍ക്ക് സീറ്റ് കൊടുക്കുന്നതിനൊന്നും ഞാന്‍ എതിരല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 എംപിമാര്‍ ഉണ്ടായതിന്റെ സാഹചര്യം ശബരിമലയാണ്.

എടുത്ത ശക്തമായ നിലപാടാണ്. കേസ് പിന്‍വലിക്കണമെന്ന ശക്തമായ നിര്‍ദേശം വെച്ചത് ഞാന്‍ തന്നെയാണ്. എനിക്ക് സീറ്റ് തരണം. യുഡിഎഫ് അധികാരത്തില്‍ എത്തണം. കാരണം എനിക്ക് വീണ്ടും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടാവണം. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കണം.’ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

×