വിമര്‍ശനം കനത്തു ; കർക്കറെയ്ക്കെതിരായ പരാമർശം പിൻവലിച്ച് പ്രജ്ഞ സിങ്

New Update

publive-image

ഭോപ്പാല്‍ : മുംബൈ ഭീകരാക്രമണത്തിനിെട കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ േഹമന്ദ് കര്‍ക്കരെയ്ക്കെതിരെയുള്ള പ്രസ്താവന ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് പിൻവലിച്ചു. കര്‍ക്കരെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചിട്ടാണെന്ന പ്രജ്ഞയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

Advertisment

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ വലിയ വിമ‌ർശനവുമായി രംഗത്തെത്തുകയും പരാമര്‍ശം വലിയ വിവാദമാവുകയും ചെയ്തതോടെയാണ് നിലപാട് തിരുത്തി പ്രഗ്യ സിങ് രംഗത്തെത്തിയത്. കര്‍ക്കരെയയ്ക്ക് എതിരായ പരാമര്‍ശം പ്രജ്ഞയുടെ വ്യക്തപരമായ അഭിപ്രായം എന്ന് പറഞ്ഞ് ബിജെപിയും വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.

പ്രഗ്യ സിങിന്‍റെ പ്രസ്താവനക്കെതിരെ രാജ്യമാകെ വലിയ പ്രതിഷേധമുയർന്നതോടെ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പ്രസ്താവന പരിശോധിച്ച ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വി എൽ കാന്ത റാവു അറിയിച്ചു.

നിങ്ങളുടെ അവസാനമായെന്ന് താന്‍ കര്‍ക്കറയോട് പറഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ കര്‍ക്കറെ കൊല്ലപ്പെട്ടുവെന്നാണ് സാധ്വി സിങ് പറഞ്ഞത്. കര്‍ക്കറെ ദേശവിരുദ്ധനും മതവിരുദ്ധനുമായിരുന്നു. നിങ്ങളിത് വിശ്വസിക്കില്ലെങ്കിലും എനിക്കതറിയാമെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലായിരുന്നു പ്രജ്ഞാ ഠാക്കൂറിന്റെ പരാമര്‍ശങ്ങള്‍.

2008ല്‍ 166 പേരുടെ ജീവന്‍ കവര്‍ന്ന മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്നു അദ്ദേഹം. പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിയായ മലേഗാവ് സ്ഫോടന കേസ് അന്വേഷിച്ചിരുന്നത് കര്‍ക്കറെയായിരുന്നു.

Advertisment