ബ്രിട്ടണില്‍ അടുത്ത മാസം മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

ലണ്ടന്‍: ബ്രിട്ടണില്‍ അടുത്ത മാസം മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ രണ്ടോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാന്‍ ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിക്ക് നിര്‍ദ്ദേശം ലഭിച്ചതായി ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. 8-55 പ്രായത്തിലുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന് കഴിയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Advertisment