ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/Nrf9ApYZZE5lDOqw2fCH.jpg)
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇതോടെ മൂന്നു ബില്ലുകളും നിയമമായി. ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ട് കത്ത് നല്‍കിയിരുന്നു.
Advertisment
പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ കഴിഞ്ഞയാഴ്ചയാണ് രണ്ട് ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്ലുകള്‍ തിരിച്ചയക്കണമെന്നായിരുന്നു പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നത്. രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയത് നിയമങ്ങള്‍ ലംഘിച്ചാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us