സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 613 ഇന്ത്യക്കാര്‍, ഇതില്‍ 155 പേര്‍ മലയാളികള്‍ , ഇന്ത്യന്‍ സ്കൂളുകളില്‍ സ്കോളര്‍ഷിപ്പ്‌ പദ്ധതി സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകും: അംബാസിഡര്‍ ഡോ: ഔസാഫ് സയീദ്‌.

author-image
admin
New Update

റിയാദ് :  സൗദി അറേബ്യയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 613 ആണെന്ന്  ഇവരിൽ 155 പേർ മലയാളികളാണ് പട്ടികയിലുണ്ട്  ഉത്തർ പ്രദേശ് സ്വദേശികൾ 126 ഉം 62 തെലുങ്കാന സ്വദേശികളും  മരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ വിവിധ സംസ്ഥാനക്കാരാണെന്നും അംബാസഡർ അറിയിച്ചു. ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരും ക്ഷണിക്കപെട്ട കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗങ്ങളുമായും നടത്തിയ വെബിനാര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അംബാസിഡര്‍.

Advertisment

publive-image

കോവിഡ് മഹാമാരിയെ തുടർന്നുള്ള യാത്രാനിരോധത്തിനു ശേഷം ഇതുവരെ സൗദി അറേബ്യയിൽ നിന്നും 87,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായും രജിസ്റ്റര്‍ ചെയ്തതില്‍ 74,674 പേര്‍ കൂടി നാട്ടിലേക്ക് പോകാന്‍ ഉണ്ടെന്നും സൗദിയില്‍ സാധാരണ നിലയിലേക്ക് ജനജീവിതം വന്നതുവഴി പോകാനുള്ളവരില്‍ ഭൂരിപക്ഷം ആളുകളും തിരുമാനം മാറ്റിയതായും  അദ്ദേഹം അറിയിച്ചു. ഇതുവരെ ആകെ റെജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1,62,000 പേരാണ്. വന്ദേഭാരത് മിഷനും ചാർട്ടേഡ് വിമാനങ്ങളുമുൾപ്പെടെ 480 സർവിസുകളാണ് ഇതുവരെ നടത്തിയത് നാട്ടില്‍ എത്തിയവരില്‍ 59,000 പേരും ജോലി നഷ്ടപെട്ടവരായിരുന്നു.

താമസ രേഖയുടെ കാലാവധി കഴിഞ്ഞവർക്കും ഹുറൂബ് കേസുകൾക്കും നാട്ടിലേക്ക് മടങ്ങാനായി എംബസിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തിയവരിൽ 3,581 പേർ നാടണഞ്ഞു. ഇവരിൽ 549 പേർ താമസ രേഖയുടെ കാലാവധി കഴിഞ്ഞതിന് ശേഷം എക്‌സിറ്റ് വിസ ലഭിച്ചവരും 3,032 പേർ ഹുറൂബ് കേസിൽ നിന്നും എക്‌സിറ്റ് വിസ അടിച്ചവരുമാണ്.

publive-image

കോവിഡ് മഹാമാരിക്കാലത്തും ഇന്ത്യൻ സ്കൂളുകളിൽ സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിക്കൊടുത്ത അധ്യാപകരെ അംബാസഡർ പ്രത്യേകം അഭിനന്ദിച്ചു അഭിനന്ദിച്ചു. സ്‌കൂൾ ഫീ അടക്കാൻ സാധിക്കാത്ത അർഹരായ വിദ്യാർഥികൾക്കേർപ്പെടുത്തിയ സ്‌കോളർഷിപ്പ് പദ്ധതി സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും ഇത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി രക്ഷിതാക്കള്‍ക്ക് ഉപകരപെടുമെന്നും   അംബാസഡർ പറഞ്ഞു.

കോവിഡ് കാലത്ത് ഉന്നത  വിദ്യാഭ്യാസത്തിനായിട്ടുള്ള ഓണ്‍ലൈന്‍ കോഴ്സുകളെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണെന്നും ,ഇന്ത്യയും സൗദി അറേബ്യയും നിലവിലെ സാഹചര്യത്തില്‍ യോജിച്ച് വിവധ മേഖലയില്‍  ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും  നവംബറില്‍ റിയാദില്‍  നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഇന്ത്യയും സൗദിയും തമില്ലുള്ള വ്യാപാരരംഗത്തെ പുതിയ കാഴ്ചപാടുകള്‍ ചര്ച്ചയാകുമെന്നും  അംബാസിഡര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ 13% വര്‍ദ്ധനവ് ആണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2019 ല്‍ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ ഉയര്‍ന്നു. ഇന്ത്യയും സൗദി അറേബ്യയും 2019-20 സാമ്പത്തിക  വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 33 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

publive-image

ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള  കയറ്റുമതി 13 ശതമാനം വര്‍ധിച്ച്‌ കഴിഞ്ഞ വര്‍ഷം 5.5 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 6.2 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. ഇന്ത്യക്ക് ആവശ്യമായതില്‍ 18% അസംസ്കൃത എണ്ണയും 30% എല്‍പിജി നല്‍കികൊണ്ട് ഇന്ത്യയുടെ ഊര്‍ജ്ജ പങ്കാളിയെന്ന നിലയില്‍ സൗദി അറേബ്യ ഒരു പ്രധാന പങ്ക് വഹിക്കു ന്നതായും അംബാസിഡര്‍ പറഞ്ഞു.

രാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1.6 ബില്യണ്‍ യുഎസ് ഡോളര്‍ മുതല്‍മുടക്ക് നടത്തിയ 476 ഇന്ത്യന്‍ കമ്പനികള്‍  സൗദിയില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം സൗദി നിക്ഷേപ മന്ത്രാലയം നല്‍കിയ ഏറ്റവും കൂടുതല്‍ എഫ്ഡിഐ ലൈസന്‍സുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കായിരുന്നു.

publive-image

കൊറോണ മൂലം  മരണമടഞ്ഞ 613ഓളം ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും ഏതെങ്കിലും തരത്തിലുള്ള  സാമ്പത്തിക  സഹായം നല്‍കുന്നതിന് എംബസ്സി  ശ്രമിച്ചുവരികയാണെന്നും ചോദ്യത്തിന് ഉത്തരമായി അംബാസഡര്‍ വ്യക്തമാക്കി.  സൗദിയിലെ ഇന്ത്യന്‍ സ്കൂളികള്‍ തുറക്കുന്നത് സൗദി അറേബ്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം പിന്നീട് തീരുമാനം എടുക്കുമെന്നും അംബാസിഡര്‍ ഡോ: ഔസാഫ് സയീദ്‌ പറഞ്ഞു..

publive-image

Advertisment