ദേശീയം

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 4, 2021

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതൽ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാകും ഇത്. സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

×