സ്ത്രീകളുടെ വിശ്വാസം ആർജ്ജിക്കാൻ പൊലീസിന് കഴിയണം: സ്ത്രീകൾ സുരക്ഷിതരെന്ന് ഉറപ്പാക്കാന്‍ ഫലപ്രദമായ പൊലീസ് സംവിധാനം വേണം: നരേന്ദ്ര മോദി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

പൂണെ: സ്ത്രീകളുടെ വിശ്വാസം ആർജ്ജിക്കാൻ പൊലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾ സുരക്ഷിതരെന്ന് ഉറപ്പാക്കാന്‍ ഫലപ്രദമായ പൊലീസ് സംവിധാനം വേണം. പൊലീസിന്‍റെ പ്രതിച്ഛായ നന്നാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

പൂനെയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസ്ഥാന ഡിജിപിമാർക്കാണ് മോദി നിർദ്ദേശം നല്‍കിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പീഡനകേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഹൈദരാബാദില്‍ യുവ മൃഗഡോക്ടറെ ക്രൂരപീ‍നത്തിന് ഇരയാക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്‍ത സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് വഴിവെച്ചത്. മൃഗഡോക്ടറുടെ കൊലപാതകത്തിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഉന്നാവില്‍ മറ്റൊരു യുവതിയെ പ്രതികള്‍ തീകൊളുത്തി കൊന്നത്. രാജ്യത്തെ ക്രമസമാധാനം തകരുമ്പോഴും മോദി നിശബ്ദനാണെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

×