കനിക കപൂറും ചാള്‍സ് രാജകുമാരനും ചിരിച്ചുല്ലസിച്ച് സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ വൈറല്‍ , ഇരുവരും കൊറോണ പൊസിറ്റീസ്‌ ! ;  200 വര്‍ഷം ബ്രിട്ടീഷുകാർ നമ്മെ അടക്കി ഭരിച്ചതിന്റെ പ്രതികാരം ഇന്ത്യക്കാരിയായ യുവതി തീർത്തത് ഇങ്ങനെയാണെന്ന് ട്രോള്‍ !!

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, March 26, 2020

ദുബായ് : ബോളിവുഡ് ഗായിക കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഫോറോയാണ് വൈറലായത്. അതെ സമയം കനികയോട് അടുത്ത വൃത്തങ്ങൾ പറയുന്നത് അത് പഴയ ഫോട്ടോ ആണെന്നും ഒരു ഫങ്ങ്ഷനിൽ എടുത്തതാണെന്നുമാണ്. കഴിഞ്ഞ വെള്ളിയാഴ്ച കപൂറിനെ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.

ചാൾസ് രാജകുമാരന് COVID-19 ബാധിച്ചതായി വാർത്തകൾ പുറത്തുവന്നതോടെയാണ് ഈ ഫോട്ടോ വൈറലായത് .കപൂറിന്റെ പബ്ലിഷിസ്റ്റ് ഇത് ഒരു പഴയ ചിത്രമാണെന്ന് പ്രതികരിച്ചു.യുകെയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സാമൂഹിക അകലം പാലിക്കാതെ പല പരിപാടികളിലും പങ്കെടുത്ത കനിക കപൂർ വിവാദം സൃഷ്ടിച്ചിരുന്നു.

മാർച്ച് 13 ന് ഡിജെ ന്യൂക്ലിയയ്‌ക്കൊപ്പം ഹോളി 2020 പരിപാടിയിൽ കപൂർ ദുബായിൽ പരിപാടി നടത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. 200 വര്ഷം ബ്രിട്ടീഷുകാർ നമ്മെ അടക്കി ഭരിച്ചതിന്റെ പ്രതികാരം ഇന്ത്യക്കാരിയായ യുവതി തീർത്തത് ഇങ്ങനെയാണെന്ന തലക്കെട്ടിലാണ് ഈ ഫോട്ടോ പലരും ട്രോളുന്നത്.

×