തുർക്കി ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.

author-image
admin
New Update

റിയാദ്:  കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വിഭാഗം മുൻ പ്രസിഡണ്ട്‌ തുർക്കി ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. റിയാദിൽ വെച്ചായിരുന്നു അന്ത്യം. സൗദി അൽനസ്ർ ക്ലബ്ബിന്റെ ഹോണററി മെംബേഴ്‌സ് ബോഡി ചെയർമാൻ കൂടിയായ അദ്ദേഹം കായിക മേഖലയിലും സന്നദ്ധ സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു. ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസർ രാജകുമാരന്റെ സഹോദരന്‍ ആണ്.

Advertisment

publive-image

തുർക്കി രാജകുമാരന്‍റെ വിയോഗത്തിൽ അനുശോചിച്ച് അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽനുഐമി, കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽനുഐമി എന്നിവർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് അനുശോചന സന്ദേശം അയച്ചു.

Advertisment