New Update
Advertisment
മുംബൈ: ഗോവയിൽ അവധിയാഘോഷിക്കാൻ പോകുകയായിരുന്ന ക്രിക്കറ്റ് താരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞതായി റിപ്പോർട്ട്. കൊവിഡ് വ്യാപനത്തിനിടെ മതിയായ യാത്രാ രേഖകളില്ലാത്തതിനെ തുടർന്നാണ് ഷായെയും സുഹൃത്തുക്കളെയും പൊലീസ് തടഞ്ഞത്.
കോലാപ്പൂർ വഴി ഗോവയിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണ് അംബോളിയിൽവച്ച് പൊലീസ് യാത്ര തടഞ്ഞത്. തുടർന്ന് കൊവിഡ് കാലത്തെ യാത്രയ്ക്കുള്ള ഇ–പാസ് ആവശ്യപ്പെട്ടെങ്കിലും താരത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.
പിന്നീട് അവിടെവെച്ച് മൊബൈല്‍ ഫോണ്‍ വഴി പൃഥ്വി ഷാ പാസിന് അപേക്ഷിക്കുകയും അതു ലഭിച്ചശേഷം പോലീസിനെ കാണിക്കുകയും ചെയ്തു. അതിനുശേഷമാണ് താരത്തെ യാത്ര തുടരാന്‍ അനുവദിച്ചത്.