New Update
കൊച്ചി: യുവ നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ(71) കൊച്ചിയിൽ അന്തരിച്ചു. പാലക്കാട് സ്വദേശിയാണ്.
Advertisment
ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വിജയകുമാർ മേനോൻ ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു.
പത്മ മേനോൻ ആണ് ഭാര്യ. മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ സുപ്രിയ മേനോൻ ഏക മകളാണ്. കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്.