ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ എല്ലാ ശക്തിയും സംഭരിച്ചാണ് കോൺഗ്രസ് പോരാടുന്നത്; സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകിയാൽ സ്ത്രീ ശാക്തീകരണം ആയി എന്ന് കരുതുന്നവരാണ് ബിജെപിയെന്ന് പ്രിയങ്ക ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ എല്ലാ ശക്തിയും സംഭരിച്ചാണ് കോൺഗ്രസ് പോരാടുന്നത് എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിൽ പുതിയ ഒരു രാഷ്ട്രീയം രൂപപ്പെടുത്താൻ ആണ് കോൺഗ്രസിന്റെ പോരാട്ടം.

Advertisment

publive-image

ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ ബി.ജെ.പി ശ്രമിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങൾ തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയങ്ങൾ എന്നും സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകിയാൽ സ്ത്രീ ശാക്തീകരണം ആയി എന്ന് കരുതുന്നവരാണ് ബിജെപിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Advertisment