ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന സംവിധാനം ഒട്ടും കാര്യക്ഷമമല്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ അഞ്ച് പേരുടെ പരിശോധന ഫലം വന്നത് അവരുടെ മരണത്തിന് ശേഷമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
/sathyam/media/post_attachments/ktoQzyDPunSMxzxIopVE.jpg)
'സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഞാന്‍ കത്ത് നല്‍കിയിരുന്നു. യു.പിയില്‍ മരിച്ചവരില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പരിശോധനാ ഫലം വന്നത് അവരുടെ മരണത്തിന് ശേഷമാണ്. പരിശോധനാ സംവിധാനങ്ങള്‍ വളരെ മോശമാണ്. പരിശോധന സംവിധാനം വേഗമുള്ളതും മികച്ചതും ആവണം. പരമാവധി പരിശോധനകള്‍ നടത്തിയെങ്കില്‍ മാത്രമേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ' -പ്രിയങ്ക ട്വീറ്റ് ചെയ്തു.